ഉപനിഷത്തുക്കളുടെ പശ്ചാത്തലം

ഭാരത സംസ്കാരത്തിന്‍റെ പ്രമാണഗ്രന്ഥങ്ങളാണ് വേദങ്ങള്. ആ വേദങ്ങളെ കർമ്മകാണ്ഡം,  ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം എന്ന് മൂന്ന് ഭാഗങ്ങളായി വിഭാഗം ചെയ്തിട്ടുണ്ട്. അതിനാൽ വേദങ്ങളെ കാണ്ഡത്രയം എന്ന്  പറയുന്നു.

                                   ഉപനിഷത്തുക്കൾ തികച്ചും അപൌരുഷേയങ്ങളാണ്. അവ ഏതു കാലത്തുണ്ടായി എന്നോ ആരുണ്ടാക്കിയെന്നോ അജ്ഞാതമാണ്. ഉപ=അടുത്ത്, നിഷദിക്കുക= ഇരിക്കുക, എന്ന വ്യുത്പത്തിയനുസരിച്ച് ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കേണ്ടുന്ന രഹസ്യവിദ്യ എന്ന് ഉപനിഷത്തിന് അർത്ഥം കല്പിക്കാം. പണ്ട് ഗുരുനാഥന്മാർ ശിഷ്യരെ പരീക്ഷിച്ച് അർഹരാണെന്ന് കണ്ടാൽ മാത്രമേ വിദ്യ ഉപദേശിക്കാറുള്ളു. അതുകൊണ്ട് സാധാരണക്കാർക്ക് അധികവും ഈ തത്ത്വശാസ്ത്രം അന്യമായിരുന്നു.

                                     ഈ ഉപനിഷത്തുക്കൾ അവയുടെ ലളിത വ്യാഖ്യാനസഹിതം  ജാവാ മൊബൈൽ ഫോണുകൾ വഴി ജനകീയമാക്കുകയും അതുവഴി ഈ അധ്യാത്മശാസ്ത്രത്തെ എക്കാലത്തും നിലനിർത്തുവാനും ഉദ്ധേശിച്ചുകൊണ്ട് ഇതാ നൂറ്റെട്ട് ഉപനിഷത്തുക്കൾ നിങ്ങൾക്കായി.


                                  ഡൌൺലോഡ് പേജിലേയ്ക്ക് കടക്കുന്നതിനു മുൻപ് ഒരു വാക്ക്. ഈ വെബ്പേജ് മുഖേന ലഭ്യമാക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും സൌജന്യമാണ്. എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായുള്ള ചിലവ് കൂടി വരുന്നു. എന്നാൽ ഒരു അപ്ലിക്കേഷനും പണത്തിനു വിൽക്കാൻ ഞങ്ങൾ ഉദ്ധേശിക്കുന്നില്ല. നിങ്ങളിൽ ആരെങ്കിലും സന്മനസ്സുള്ളവർ ഈ ഉദ്യമത്തിൽ സഹായിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ സാമ്പത്തികസഹായം ഈ എത്തിക്കാൻ ഈ വിലാസം ഓർത്തു വയ്ക്കുമല്ലോ?

വിലാസം

       മലയാളവും മൊബൈൽ ഫോണും                                      MALAYALAM AT MOBILE

      നന്ദകുമാർ ഇളയത് സി.പി                                             NANDAKUMAR ELAYATH CP

     ചേടപ്പുറം ഇല്ലം                                                               CHEDAPPURAM ILLAM

     മൂതൂർ (പിഒ)                                                                                MUDUR (P0)

     വട്ടംകുളം (വഴി)                                                                 VATTAMKULAM (VIA)

    മലപ്പുറം (ജില്ല)                                                              MALAPPURAM (DIST)

    679578                                                                                         679578


                                      ഇതാ നൂറ്റെട്ട് ഉപനിഷത്തുക്കളും ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു

 
Make a Free Website with Yola.