ഉപനിഷത്തുക്കളുടെ പശ്ചാത്തലം


    ഭാരത സംസ്കാരത്തിന്‍റെ പ്രമാണഗ്രന്ഥങ്ങളാണ് വേദങ്ങള്. ആ വേദങ്ങളെ കർമ്മകാണ്ഡം,  ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം എന്ന് മൂന്ന് ഭാഗങ്ങളായി വിഭാഗം ചെയ്തിട്ടുണ്ട്. അതിനാൽ വേദങ്ങളെ കാണ്ഡത്രയം എന്ന്  പറയുന്നു.
    ഉപനിഷത്തുക്കൾ തികച്ചും അപൌരുഷേയങ്ങളാണ്. അവ ഏതു കാലത്തുണ്ടായി എന്നോ ആരുണ്ടാക്കിയെന്നോ അജ്ഞാതമാണ്. ഉപ=അടുത്ത്, നിഷദിക്കുക= ഇരിക്കുക, എന്ന വ്യുത്പത്തിയനുസരിച്ച് ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കേണ്ടുന്ന രഹസ്യവിദ്യ എന്ന് ഉപനിഷത്തിന് അർത്ഥം കല്പിക്കാം. പണ്ട് ഗുരുനാഥന്മാർ ശിഷ്യരെ പരീക്ഷിച്ച് അർഹരാണെന്ന് കണ്ടാൽ മാത്രമേ വിദ്യ ഉപദേശിക്കാറുള്ളു. അതുകൊണ്ട് സാധാരണക്കാർക്ക് അധികവും ഈ തത്ത്വശാസ്ത്രം അന്യമായിരുന്നു.
ഈ ഉപനിഷത്തുക്കൾ അവയുടെ ലളിത വ്യാഖ്യാനസഹിതം  ജാവാ മൊബൈൽ ഫോണുകൾ വഴി ജനകീയമാക്കുകയും അതുവഴി ഈ അധ്യാത്മശാസ്ത്രത്തെ എക്കാലത്തും നിലനിർത്തുവാനും ഉദ്ധേശിച്ചുകൊണ്ട് ഇതാ നൂറ്റെട്ട് ഉപനിഷത്തുക്കൾ നിങ്ങൾക്കായി.
    ഡൌൺലോഡ് പേജിലേയ്ക്ക് കടക്കുന്നതിനു മുൻപ് ഒരു വാക്ക്. ഈ വെബ്പേജ് മുഖേന ലഭ്യമാക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും സൌജന്യമാണ്. പക്ഷേ ഈ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായുള്ള ചിലവ് കൂടി വരുന്നു. എന്നാൽ ഒരു അപ്ലിക്കേഷനും പണത്തിനു വിൽക്കാൻ ഞങ്ങൾ ഉദ്ധേശിക്കുന്നില്ല. നിങ്ങളിൽ ആരെങ്കിലും സന്മനസ്സുള്ളവർ ഈ ഉദ്യമത്തിൽ പങ്കുചേരാന്‍ തയ്യാറാണെങ്കിൽ നിങ്ങളുടെ സാമ്പത്തികസഹായം ഈ എത്തിക്കാൻ ഈ വിലാസം ഓർത്തു വയ്ക്കുമല്ലോ?


വിലാസം
MALAYALAM AT MOBILE                                 

NANDAKUMAR ELAYATH CP

CHEDAPPURAM ILLAM                                       
 MUDUR  (P0)

VATTAMKULAM (VIA)                                         
MALAPPURAM (DIST)                                    
 679578

                                    

    ഇതാ നൂറ്റെട്ട് ഉപനിഷത്തുക്കളും ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു 

 
Make a Free Website with Yola.