കൃഷ്ണഗാഥ
ഗാഥാപ്രസ്ഥാനത്തില്‍ ഉണ്ടായിട്ടിള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് കൃഷ്ണഗാഥ. ശ്രീകൃഷ്ണന്റെ ജീവിതകാലത്തെ ഭക്തിപ്രധാനത്തോടെ വിവരിച്ചിരിക്കുന്ന ഈ കാവ്യത്തിന്റെ കര്‍ത്താവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഉത്തരകേരളത്തില്‍ വടകരയ്ക്ക് സമീപമുള്ള ചെറുശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് ഇതിന്റെ രചയിതാവ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു


    ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രദിപാദ്യം. ഭാഗവതത്തിലെ കാര്യങ്ങള്‍ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്.

    സാഹിത്യപരമായി വളരെ ഔന്നത്യം പ്രകടിപ്പിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യകത സമകാലീകമായ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായും മലയാളത്തിലാണ് എന്നതാണ്. അമിതമായി സംസ്കൃത പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലാത്ത ഇതില്‍ ഉള്ളവ വളരെ ലളിതവുമാണ് 

 
Make a Free Website with Yola.