ഈശാവാസ്യോപനിഷത്ത്      


 

ഭാരതീയ തത്ത്വചിന്ത കേരളീയ ഭാഷയില്‍  ലഭ്യമാക്കിയ ഒരു കൃതിയായി നമുക്ക് ജ്ഞാനപ്പാനയേ കണക്കാക്കാം. ശ്രീ പൂന്താനം നമ്പൂതിരി രചിച്ച പ്രസ്തുത കൃതിയും ഇവിടെ മലയാളികള്‍ക്കും മലയാള ഭാഷാ സ്നേഹികള്‍ക്കുമായി സമര്‍പ്പിക്കുന്നു. 

                  ശുക്ലയജുര്‍വേദത്തിന്റെ സംഹിതയില്‍ പെട്ട ഒരു ഉപനിഷത്താണ് ഈശാവാസ്യോപനിഷത്ത്. ബഹുമാന്യ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ഈ ഉപനിഷത്തിനെ കുറിച്ചു പറഞ്ഞ വാക്കുകള്‍ നോക്കു “ എല്ലാ ഉപനിഷത്തും മറ്റു ശ്രുതികളും ഭസ്മമായാല്‍ പോലും ഈശാവാസ്യോപനിഷത്തിലെ പ്രഥമ ശ്ലോകം ഹിന്ദുക്കളുടെ മനസ്സില്‍ ബാക്കിയുണ്ടെങ്കില്‍ ഹിന്ദുമതം എന്നും നിലനില്കും.”                 

                  ഉപനിഷത്തുക്കളുടെ മാഹാത്മ്യം നാം പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. “ഈശാവാസ്യമിതം സര്‍വം” എന്നു തുടങ്ങുന്ന ആ മന്ത്രം അടങ്ങിയ ഈശാവാസ്യോപനിഷത്തും ഇതാ ലോകഭാഷയില്‍ തന്നെ ആദ്യമായി മലയാളത്തില്‍   ലഭ്യമാകുന്നു...

 
Make a Free Website with Yola.