സൌന്ദര്യ ലഹരി

ശ്രീ ശങ്കരാചാര്യര്‍ എഴുതിയതാണ്‌ സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇത്‌ ശിഖരിണി എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ളതാണ്‌. പാര്‍വതീ ദേവിയുടെ സൌന്ദര്യ വര്‍ണ്ണനയാണ്‌ നൂറോളം സംസ്കൃത ശ്ളോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ഇതിന്റെ ആദ്യത്തെ നാല്‍പത്തിയൊന്നു ശ്ളോകങ്ങള്‍ ആനന്ദ ലഹരി എന്ന്‌ അറിയപ്പെടുന്നു. ആനന്ദ ലഹരി ശങ്കരാചാര്യര്‍ എഴുതിയതല്ലെന്നും പറയപ്പെടുന്നുണ്ട്‌. സൌന്ദര്യ ലഹരിയിലെ എഴുപത്തിയഞ്ചാം ശ്ളോകത്തില്‍(തവ സ്തന്യം മന്യേ ധരണിധര കന്യേ..... ) ഒരു ദ്രാവിഡ ശിശുവിന്റെ കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ പാര്‍വതീ ദേവി കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തുവാനായി കുഞ്ഞിനു മുല കൊടുത്തുവെന്നും ആ കുഞ്ഞ്‌ അനന്യമായ ഈ ഭാഗ്യം ലഭിക്കുക വഴി പില്‍ക്കാലത്ത്‌ ഒരു മഹാ കവിയായി മാറി എന്നും പറയുന്നുണ്ട്‌. ദ്രാവിഡ കുലത്തിലെ ശങ്കരാചാര്യരായാണ്‌ ഈ ശിശു അറിയപ്പെടുന്നത്‌. ആനന്ദ ലഹരി ഇദ്ദേഹത്തിണ്റ്റെ കൃതിയാണെന്നും ഇതില്‍ നാല്‍പ്പത്തിരണ്ടിലുമധികം ശ്ളോകങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഈ ദ്രവിഡ ശിശു പിന്നീടു കവിയായി മാറികൈലാസത്തിന്റെ ചുവരുകളില്‍ എഴുതിയിരുന്ന വരികളില്‍ ചിലത്‌ ശങ്കരാചാര്യര്‍ ഒരു നോക്കിലൂടെ ഹൃദിസ്ഥമാക്കുകയും അവയെ തന്റെ തന്നെ രചനയായ സൌന്ദര്യ ലഹരിയില്‍ ചേര്‍ത്തു വെയ്ക്കുകയും ചെയ്തു എന്നൊരു വിശ്വാസമുണ്ട്‌. രണ്ടു പുസ്തകങ്ങളും തമ്മില്‍ ഭാവനാപരമായ ഒരു വ്യത്യാസം കാണാനുണ്ട്‌. അനന്ദ ലഹരിയില്‍ പ്രാമുഖ്യം ശ്രീദേവീ മഹിമയ്ക്കാണ്‌. സൌന്ദര്യ ലഹരി അംഗോപാംഗ സൌന്ദര്യത്തെ വര്‍ണ്ണിക്കുന്നു. ആനന്ദ ലഹരിയില്‍ ഒരു ശ്ളോകവും അതിനടുത്തതും തമ്മില്‍ പരസ്പര ബന്ധം കാണുന്നില്ല. അതേ സമയം സൌന്ദര്യ ലഹരി പാര്‍വതീ ദേവിയുടെ കിരീടത്തില്‍ നിന്നും തുടങ്ങി പാദം വരെയുള്ള സൌന്ദര്യത്തെ പടിപടിയായി വര്‍ണ്ണിക്കുന്നു. ശങ്കരാചാര്യര്‍ തന്നെ വെവ്വേറെ എഴുതിയ രണ്ടു പുസ്തകങ്ങളെ പിന്‍ഗാമികള്‍ ചേര്‍ത്തു വെച്ചതാകാനും വഴിയുണ്ട്‌

 
Make a Free Website with Yola.